2600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോർഡുമായി യുവതി

ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാത്ത 11 കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മില്‍ക് ബാങ്കിന്റെ കണക്ക്.

2600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോർഡുമായി യുവതി
2600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോർഡുമായി യുവതി

മുലപ്പാൽ ദാനം ചെയ്തുകൊണ്ട് തന്റേ തന്നെ റെക്കോട് തിരുത്തിയിരിക്കുകയാണ് ടെക്സാസിലെ 36-കാരിയായ അലീസ എന്ന യുവതി. 2014-ൽ 1,569.79 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത ഇവർ ഇത്തവണ 2,600 ലിറ്ററിലധികം മുലപ്പാലാണ് ദാനം ചെയ്തത്. നോർത്ത് ടെക്‌സസിലെ മദേഴ്‌സ് മിൽക്ക് ബാങ്കിലേക്കാണ് അലീസ സംഭാവന നടത്തിയത്.

Also Read: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം; ഖലിസ്ഥാൻ വാദി അറസ്റ്റിൽ

താൻ മറ്റുള്ളവരെ സഹായിക്കുന്നു എന്നറിയുന്നതാണ് ഇതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്ന് അലീസ പറയുന്നു. ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാത്ത 11 കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മില്‍ക് ബാങ്കിന്റെ കണക്ക്. ഇപ്പോൾ 14 വയസ്സുള്ള തൻ്റെ ആദ്യ മകൻ കൈലിന് ജന്മം നൽകിയതിന് ശേഷമാണ് താൻ ഇത്തരമൊരു പ്രവർത്തി ചെയ്യാൻ തുടങ്ങിയതെന്നും അലാസ പറയുന്നു. 2010 മുതലാണ് അലീസ മുലപ്പാൽ ദാനം ചെയ്ത് തുടങ്ങിയത്.

ധാരണയില്‍ കൂടുതലായി മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു നഴ്‌സാണ് ദാനംചെയ്യാന്‍ അലീസിനോട്‌ നിര്‍ദേശിക്കുന്നത്. കെയ്‌ലിക്ക് പിന്നാലെ കെയ്ജ് (12), കോറി (7) എന്നീ ആണ്‍കുട്ടികള്‍ക്ക് ജന്മംനല്‍കിയതിന് ശേഷവും അലീസ് ദാനം ചെയ്യൽ തുടരുകയാണ്.

Top