CMDRF

തായ്‌ലന്റ് അവധിയാഘോഷം; മലേഷ്യന്‍ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി

തായ്‌ലന്റ് അവധിയാഘോഷം; മലേഷ്യന്‍ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി
തായ്‌ലന്റ് അവധിയാഘോഷം; മലേഷ്യന്‍ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി

കോലാലംപൂര്‍: തായ്‌ലന്റിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മലേഷ്യന്‍ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി. 24 കാരിയായ വിരു നികാഹ് ടെറിന്‍സിപ്പ് തായ്‌ലന്റില്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ 2023 ല്‍ നേടിയ ബ്യൂട്ടി ക്വീന്‍ പട്ടമാണ് വിരുവിന് നഷ്ടമായത്.

ബ്യൂട്ടി ക്വീന്‍ പട്ടമല്ല, എന്നിലുള്ള വിശ്വാസമാണ് വലുത്. ഒരാളുടെ പൂര്‍ണതയും വിജയവും നിശ്ചയിക്കുന്നില്ല. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റാം – വിരു പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തില്‍ ഉള്‍പ്പെട്ടത് താന്‍ മാത്രമാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നും സൈബര്‍ ആക്രമണെ തുടര്‍ന്ന് വിരു സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

വീഡിയോയില്‍ പുരുഷ നര്‍ത്തകര്‍ക്കൊപ്പമായിരുന്നു വിരുവിന്റെ ഡാന്‍സ്. വീഡിയോ വൈറലായതോടെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു. ബ്യൂട്ടി ക്വീന്‍ സ്ഥാനത്തുനിന്ന് വിരുവിനെ നീക്കാന്‍ തീരുമാനിച്ചുള്ള തീരുമാനം പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് അവര്‍ തന്നെ സ്വയം പട്ടം തിരിച്ച് നല്‍കുകയായിരുന്നു. ഒരു സാധാരണ വ്യക്തിയായിരുന്നെങ്കില്‍ വീഡിയോ പ്രശ്‌നമാകുമായിരുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ഇത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Top