ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്‌സുമായി വീണ്ടും എത്തിയിരിക്കുകയാണ് തായ്‌ലന്‍ഡ്. 300 ബാത്ത് അഥവാ 750 രൂപയാണ് ടൂറിസം ടാക്‌സായി ഈടാക്കാന്‍ തായലന്‍ഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും സഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് അധികൃതര്‍. പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെന്‍തോങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ALSO READ: പനിയുണ്ടോ…? എന്നാൽ വായോ ഒരു സൂപ്പ് കുടിക്കാം
വിമാനമാര്‍ഗം എത്തുന്നവരില്‍ നിന്ന് 300 ബാത്ത് ഈടാക്കും. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാറ്റ് ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ ഏത് രീതിയിലാണ് ഈ തുക അടയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. ഒരു വര്‍ഷത്തിനുളളില്‍ തന്നെ തായ്‌ലന്‍ഡിന്റെ ടൂറിസം വരുമാനം മൂന്ന് ട്രില്ല്യണ്‍ ബാത്ത് ആയി ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൊറവോങ്ങ് തിയെന്‍തോങ്ങ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തിയത്.