ബിരിയാണി,നെയ്‌ച്ചോറ്, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവയിലാണ് പ്രധാനമായും നമ്മള്‍ തക്കോലം ഉപയോഗിക്കുന്നത്. ഭക്ഷണത്തിന് സവിശേഷമായ ഗന്ധവും രുചിയും ചേര്‍ക്കാനാണ് തക്കോലം ഉപയോഗിക്കുന്നത്. എന്നാലിതിന് ഗന്ധവും രുചിയും മാത്രമല്ല, ചില ഗുണങ്ങളും നമുക്ക് പകര്‍ന്ന് നല്‍കാനാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെക്കുറിച്ച് അധികപേര്‍ക്കും അറിയില്ലയെന്നത് മറ്റൊരു സത്യം. തക്കോലത്തിന് ശരീരത്തില്‍ നിന്ന് ‘ഫ്രീ റാഡിക്കലു’കളെ പുറന്തള്ളാനുള്ള കഴിവുണ്ടത്രേ. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണം നല്‍കും. തക്കോലം ശരീരത്തിന് പുറമേക്ക് മാത്രമല്ല, ആന്തരീകാവയവങ്ങള്‍ക്കും പ്രയോചനകരണമാണ് . ഇതിനുദാഹരണമാണ് ഹൃദയം. ബിപി നിയന്ത്രിച്ചുനിര്‍ത്താനുള്ള കഴിവ് താക്കോലത്തിനുണ്ട് അതുപോലെ ഹൃദയമിടിപ്പ് ‘നോര്‍മല്‍’ ആയി വയ്ക്കുന്നതിനും തക്കോലത്തിന് പങ്കുണ്ടത്രേ. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണെന്ന് കണക്കാക്കാം.
നമുക്ക് ‘റിലാക്സേഷന്‍’ നല്‍കാനും തക്കോലത്തിന് കഴിയും, അതായത്, അല്‍പം മയക്കം പകരാനുള്ള കഴിവ് തക്കോലത്തിനുണ്ട്. ഇതിനാല്‍ തന്നെ, നാഡികളെ ‘റിലാക്സ്’ ചെയ്യിച്ച് നമുക്ക് നല്ല ഉറക്കവും സമാധാനവും പകരാന്‍ ഈ സ്പൈസിന് കഴിയും. ചിലര്‍ ബിരിയാണിയിലും ഇറച്ചിക്കറിയിലും മാത്രമല്ല, മസാല ചായയിലും മറ്റ് പാനീയങ്ങളിലും പച്ചക്കറി വിഭവങ്ങളിലുമെല്ലാം തക്കോലം ചേര്‍ക്കാറുണ്ട്. മിതമായ രീതിയില്‍ ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലത് തന്നെയാണ്. എന്തായാലും ഇനി തക്കോലം വാങ്ങി സൂക്ഷിക്കുമ്പോള്‍ അത് വെറും ‘ഫ്ളേവറി’ന് മാത്രമുള്ളതാണെന്ന ചിന്ത വേണ്ട.