CMDRF

‘ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവന്‍’; ദളപതി 69 പ്രഖ്യാപിച്ചു

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന

‘ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവന്‍’; ദളപതി 69 പ്രഖ്യാപിച്ചു
‘ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവന്‍’; ദളപതി 69 പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 69’ എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.’ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവന്‍…’എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പുള്ള വിജയിയുടെ അവാസന ചിത്രം കൂടിയാണിത്.

കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിര്‍മിക്കുന്നത്.ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുണ് സഹനിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററിലേക്കെത്തും.

ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കെ വി എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. ബ്ലോക്ക് ബസ്റ്റര്‍ ദളപതി വിജയ് ചിത്രം ലിയോക്ക് ശേഷം പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നത്.

Top