CMDRF

‘താനാരാ’; ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി മമ്മൂട്ടി

‘താനാരാ’; ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി മമ്മൂട്ടി
‘താനാരാ’; ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി മമ്മൂട്ടി

കൊച്ചി: റാഫി ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ആകാംഷയോടെ നോക്കി കാണുന്ന ചിത്രമാണ് ‘താനാരാ’. ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു, ജിബു ജേക്കബ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ പങ്ക് വെയ്ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ ‘താനാരാ’ റിലീസ് ചെയ്തിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ‘താനാരാ’ ഗാനം ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കരുത്ത് നല്‍കുന്നതാണ്. ഹരിശങ്കര്‍, റിമി ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

റാഫിയുടെ രചനയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ ഓഗസ്റ്റ് 9 ന് ആഗോളവ്യാപകമായി തിയറ്ററുകളില്‍ എത്തും. ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ഹരിദാസ്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ‘താനാരാ’ നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്.

കോ – പ്രൊഡ്യൂസര്‍: സുജ മത്തായി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: കെ.ആര്‍. ജയകുമാര്‍, ബിജു എം.പി, ഛായാ?ഗ്രഹണം: വിഷ്ണു നാരായണന്‍. എഡിറ്റിംഗ് – വി സാജന്‍. ഗാനരചന: ബി.കെ. ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന് മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും.

Top