തൃശ്ശൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി. സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്. തൃശ്ശൂരിന്റെ മനസുനിറഞ്ഞ സ്‌നേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആത്മവിശ്വാസം വര്‍ദ്ധിച്ചെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. ജനങ്ങള്‍ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂണ്‍ നാല് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രോസ് വോട്ടിംഗ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സമ്പാദിക്കാനല്ല താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും താനെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.