മിലിറ്ററി ലുക്കില്‍ തിളങ്ങി ഥാര്‍

മിലിറ്ററി ലുക്കില്‍ തിളങ്ങി ഥാര്‍
മിലിറ്ററി ലുക്കില്‍ തിളങ്ങി ഥാര്‍

പ്രഖ്യാപന ഘോഷങ്ങളില്ലാതെ, നിശബ്ദമായി പുതിയൊരു നിറത്തിലുള്ള ഥാര്‍ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് മഹിന്ദ്ര. ഡീപ് ഫോറെസ്റ്റ് എന്ന് കമ്പനി പേര് നല്‍കിയിരിക്കുന്ന മിലിറ്ററി ഗ്രീന്‍ നിറമാണ് ഇത്തവണത്തെ പ്രധാന സവിശേഷത. റെഡ് റാഗെ, ഡീപ് ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റീല്‍ത് ബ്ലാക്ക്, ഡെസേര്‍ട്ട് ഫ്യൂറി, ഡീപ് ഫോറസ്റ്റ് എന്നിങ്ങനെ നീളുന്നു ഈ വാഹനത്തിന്റെ കളര്‍ വാരിയേഷനുകള്‍, ഇതില്‍ അവസാന മൂന്നെണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടു അധിക കാലം ആയിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഡീപ് ഫോറസ്റ്റ് നിറത്തിലുള്ള ഥാര്‍ ലഭ്യമാണ്. മഹിന്ദ്രയുടെ ഈയടുത്തിടെ പുറത്തിറങ്ങിയ എക്സ് യു വി 3 എക്സ് ഒ, മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എന്നീ വാഹനങ്ങളും ഈ നിറത്തില്‍ ലഭ്യമാകും. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍, ആര്‍ ഡബ്‌ള്യു ഡിയുമായാണ്.

6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ചിട്ടുള്ള 22 ലിറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ സിക്‌സ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 x 4, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 x 4 ആയാണ്. ഈയടുത്തിടെ മഹിന്ദ്ര ഥാറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എന്‍ട്രി ലെവല്‍ ഥാറിന് 10000 രൂപ വരെയാണ് വര്‍ധനവ്. എന്നാല്‍ മറ്റു വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല. 11. 25 ലക്ഷം രൂപയായിരുന്ന A X (O) ഡീസല്‍ MT RWD വേരിയന്റിന്റെ വില വര്‍ധിച്ച് 11 35 ലക്ഷം രൂപയായി LX MT RWD ഡീസലിന് 12.85 ലക്ഷം രൂപയാണ് വില. Lx പെട്രോള്‍ AT RWD യ്ക്ക് എക്സ് ഷോറൂം വില 14. 1 ലക്ഷം രൂപയാണ്.

Top