ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം; രോഹിത് ശർമ

കാല്‍ മുട്ടിലെ വേദനക്കെന്ന പേരില്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ച റിഷഭ് പന്ത് കാല്‍മുട്ടില്‍ ഒരു ടേപ്പ് ഒട്ടിച്ചു. ഇതിനായി കുറച്ചു സമയം പോയി.

ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം; രോഹിത് ശർമ
ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം; രോഹിത് ശർമ

മുംബൈ: ഇന്ത്യൻ ടീം തോൽവി മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. ടി20 ലോകകപ്പ് ഫൈനലില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ വിജയം പിടിച്ചെടുത്തത് അന്നത്തെ അവസാന അഞ്ചോവറിലെ ആ ബൗളിംഗിലായിരുന്നു. കളിയുടെ അവസാന അഞ്ചോവറില്‍ 30 രണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കളിക്കളത്തിൽ തകര്‍ത്തടിച്ച് ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസില്‍ നിന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് അനായാസം മറികടക്കാവുന്ന ലക്ഷ്യമായിരുന്നു അത്. അതോടൊപ്പം അന്ന് കളിയുടെ പതിനഞ്ചാം ഓവറില്‍ അക്സര്‍ പട്ടേലിനെതിരെ ഹെന്‍റിച്ച് ക്ലാസനും മില്ലറും ചേര്‍ന്ന് 24 റണ്‍സടിച്ചതോടെ ഇന്ത്യൻ ആരാധകര്‍ പോലും പ്രതീക്ഷ കൈവിട്ടിരുന്നു.

പകച്ചു നിന്നുപോയ സമയത്തു പതിനാറാം ഓവര്‍ എറിഞ്ഞ ബുമ്ര നാലു റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ നേരിയ പ്രതീക്ഷ അന്നേരം നിലനിര്‍ത്തി. ഇതോടെ കളിയിൽ അവസാന 24 പന്തില്‍ 26 റണ്‍സ് എന്നതായി ദക്ഷിണാഫ്രിക്കയുടെ വിജലക്ഷ്യം. എന്നാല്‍ ഈ സമയത്ത് റിഷഭ് പന്ത് നടത്തിയ കൃത്യതയുള്ള തന്ത്രപരമായ ഇടപെടലാണ് അന്ന്കളി ഇന്ത്യക്ക് അനുകൂലമാക്കിയതെന്ന് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ.

Also Read: കൂടുമാറ്റത്തിനൊരുങ്ങിയോ രോഹിത്! ഐപിഎല്ലിനെ മാറ്റിമറിക്കാവുന്ന താരലേലത്തെ പറ്റി ഡിവില്ലിയേഴ്സ്

കാല്‍ മുട്ടിലെ വേദനക്കെന്ന പേരില്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ച റിഷഭ് പന്ത് കാല്‍മുട്ടില്‍ ഒരു ടേപ്പ് ഒട്ടിച്ചു. ഇതിനായി കുറച്ചു സമയം പോയി. ഈ ഇടവേളയാണ് അതുവരെ തകര്‍ത്തടിച്ച് ക്രീസില്‍ നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരായ ഹെന്‍റിച്ച് ക്ലാസന്‍റെയും ഡേവിഡ് മില്ലറുടെയും താളം തെറ്റിച്ചത്. ആ സമയം റിഷഭ് പന്തിന്‍റെ തന്ത്രപരമായ ആ നീക്കത്തിന് നമ്മുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. പന്തിന്‍റെ ബുദ്ധിപരമായ നീക്കം ഇന്ത്യക്ക് അന്ന് ഏറെ അനുകൂലമായെന്ന് രോഹിത് പറഞ്ഞു. ഏഴ് റണ്‍ ജയവുമായി ഇന്ത്യ 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ചക്ക് വിരാമമിട്ടപ്പോള്‍ രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ഐസിസി കിരീടവും സ്വന്തമാക്കി.

Top