CMDRF

റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന്; മുസ്ലിം ലീഗ്

റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന്; മുസ്ലിം ലീഗ്
റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന്; മുസ്ലിം ലീഗ്

മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടായെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശിക്ഷ വാങ്ങി കൊടുക്കന്നതില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രതികരിച്ചു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പി എം എ സലാം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന കാര്യം എല്ലാവരും മനസിലാക്കി. അത് കൊണ്ടുള്ള പരിഭ്രാന്തിയില്‍ നിന്നാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്ന് വരുന്നത്. അര്‍പ്പണ മനോഭാവത്തോടെ പൊലീസ് പ്രവര്‍ത്തിച്ചത് പ്രതികളെ രക്ഷപ്പെടുത്താനാണ്. പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു എന്നാണ് പിണറായി പറയുന്നത്. പൊലീസ് പ്രതികളെ രക്ഷപ്പെടുത്താനാണ് ജാഗ്രത കാട്ടിയത്. ആലപ്പുഴ ഷാന്‍ വധക്കേസിലും ഇത് തന്നെയാണ് കണ്ടത്. ഷാന്‍ കൊലയുടെ പ്രതികരമാണ് രഞ്ജീത് ശ്രീനിവാസന്‍ വധം. രഞ്ജീത് വധത്തില്‍ ശിക്ഷ വരെ വന്നു. ഷാന്‍ വധക്കേസ് എന്തായെന്നും അദ്ദേഹം ചോദിച്ചു. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും ലീഗിനും വീഴ്ച പറ്റിയെന്ന ആരോപണം മുസ്ലീംലീഗ് നേരത്തെ ഉന്നയിച്ചിരുന്നു.

Top