ചിതയില്‍ വെച്ചപ്പോള്‍ ‘മരിച്ചയാള്‍’ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ

ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്

ചിതയില്‍ വെച്ചപ്പോള്‍ ‘മരിച്ചയാള്‍’ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ
ചിതയില്‍ വെച്ചപ്പോള്‍ ‘മരിച്ചയാള്‍’ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ

ജയ്പൂര്‍: ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ച രോഹിതാഷ് കുമാര്‍.ശവസംസ്കാര ചടങ്ങുകൾക്ക് അൽപം മുൻപ് ദേഹം അനങ്ങുകയായിരുന്നു. ഇതോടെ ഇയാളെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

താമസിച്ചിരുന്ന ഷെൽട്ടർ ഹോമിൽ കുഴഞ്ഞുവീണ യുവാവിനെ ജുൻജുനുവിലുള്ള ബിഡികെ ആശുപത്രിയിലേക്ക് ഷെൽട്ടർ ഹോം അധികൃതർ കൊണ്ടുപോയി. എമർജൻസി വാർഡിലാണ് പ്രവേശിപ്പിച്ചത്. യുവാവ് മരുന്നുകളോട് പ്രതികരിക്കാതായതോടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും തുടർന്ന രണ്ട് മണിക്കൂറോളം മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.

Also Read: ഡൽഹിയിലെ വായുമലിനീകരണം; അതൃപ്തി അറിയിച്ച് സുപ്രീംകോടതി

തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ശ്വാസം മുട്ടിയപ്പോഴാണ് രോഹിതാഷ് കണ്ണു തുറന്നത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Top