മൂന്നാമത് ജി.സി.സി ഇന്റേണല്‍ ഡിസീസ് സമ്മേളനത്തിന് ഇന്ന് തുടക്കം

മൂന്നാമത് ജി.സി.സി ഇന്റേണല്‍ ഡിസീസ് സമ്മേളനത്തിന് ഇന്ന് തുടക്കം
മൂന്നാമത് ജി.സി.സി ഇന്റേണല്‍ ഡിസീസ് സമ്മേളനത്തിന് ഇന്ന് തുടക്കം

മനാമ: മൂന്നാമത് ജി.സി.സി ഇന്റേണല്‍ ഡിസീസ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാവും. എജുക്കേഷന്‍ പ്ലസിന്റെ സഹകരണത്തോടെ അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സമ്മേളനം മൂന്നു ദിവസം നീളും. വിവിധ രാജ്യങ്ങളില്‍നിന്ന് പ്രമുഖ ഭിഷഗ്വരന്മാരും മെഡിക്കല്‍ മേഖലയിലുള്ള പ്രമുഖരും പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ 35 പ്രബന്ധങ്ങളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറേബ്യന്‍ ഗള്‍ഫ് യൂനി വേഴ്സിറ്റി പ്രസിഡന്റ് ഡോ. സഅദ് ബിന്‍ സുഊദ് ആല്‍ ഫുഹൈദ് പങ്കുവെച്ചു. ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം. 35 പഠനങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുക.

അമേരിക്ക, സൗദി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് വിദഗ്ധരാണ് സമ്മേളനത്തില്‍ മുഖ്യവിഷയാവതാരകര്‍. ഇന്റേണല്‍ രോഗങ്ങളും അത് കണ്ടുപിടിക്കുന്ന രീതിയും ശരിയായ ചികിത്സയും പരിചയപ്പെടുത്തുകയും ചികിത്സാ മേഖലയില്‍ രൂപപ്പെട്ടുവന്ന പുതിയ പ്രവണതകള്‍ വിലയിരുത്തുകയും ചെയ്യും

Top