കുളപ്പുള്ളി: വാണിയംകുളം-വല്ലപ്പുഴ റോഡില്‍വെച്ച് കയിലിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മതിലിലിടിച്ച് കീഴ്‌മേല്‍ മറിഞ്ഞു. കാറിന്റെ മുന്നിലേക്ക് തെരുവുനായകൾ ചാടുകയായിരുന്നു. പെട്ടന്ന് നിയന്ത്രണംവിട്ട കാറിന്റെ ചക്രം ഊരിത്തെറിച്ചു പോവുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റുകളിലും സമീപത്തെ മതിലിലും ഇടിച്ച് കാര്‍ കീഴ്‌മേല്‍ മറിഞ്ഞു.
90 ദിവസം പ്രായമായ കുഞ്ഞ്, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കാറോടിച്ചിരുന്ന കയിലിയാട് സ്വദേശി സുനില്‍രാജ് എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. പ്രാഥമികചികത്സ നല്‍കി വിട്ടയച്ചു.
Also Read:കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന് സീ പ്ലെയിൻ
ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. അഞ്ച് വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെത്തുടർന്ന് കാല്‍ലക്ഷം രൂപ പിഴ ഈടാക്കിയതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.