സുഹാർ മലയാളി സംഘം യുവജനോത്സവത്തിന് നാളെ തിരി തെളിയും

പ്രവേശനം സൗജന്യമായിരിക്കും

സുഹാർ മലയാളി സംഘം യുവജനോത്സവത്തിന് നാളെ തിരി തെളിയും
സുഹാർ മലയാളി സംഘം യുവജനോത്സവത്തിന് നാളെ തിരി തെളിയും

സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സോഹാറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഒമ്പതാമത് യുത്ത് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തിരി തെളിയും. സുഹാർ അംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ രണ്ടു ദിവസങ്ങളിലായി പരിപാടി നടക്കും.

നിള, ഗംഗ,യമുന , കാവേരി എന്നിങ്ങനെ പേരിലുള്ള സ്റ്റേജിലാണ് മത്സര ഇനങ്ങൾ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. വിപുലമായ യൂത്ത് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും സുഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു.

ALSO READ: പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാവിലെ എട്ട് മണിക്ക് പരിപാടി ആരംഭിക്കും. സുഹാർ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉദ്ഘടനം ചെയ്യും. സുഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ്‌ അൽ ബലൂഷി, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സുഹാർ പ്രസിഡന്റ്‌ രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ, മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടനാ പ്രതിനിധികൾ അറിയിച്ചു. സുതാര്യമായ വിധി നിർണയം നടത്തുന്നതിനായി പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ കേരളത്തിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്തും.

Top