CMDRF

അപകടം എല്ലാം തലകീഴായി മറിച്ചു, വിഷാദ നാളുകളിൽ കരുത്തായത് കുടുംബം

അപകടത്തിന് ശേഷം വിഷാദവും സങ്കടവും കീഴടക്കിയ ദിവസങ്ങളിൽ ഭാര്യയും കുടുംബവുമാണ് തനിക്ക്കരുത്തായതെന്നും സം​ഗീത്.

അപകടം എല്ലാം തലകീഴായി മറിച്ചു, വിഷാദ നാളുകളിൽ കരുത്തായത് കുടുംബം
അപകടം എല്ലാം തലകീഴായി മറിച്ചു, വിഷാദ നാളുകളിൽ കരുത്തായത് കുടുംബം

രു സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റതിനുശേഷം ആരോ​ഗ്യം വീണ്ടെടുത്ത് നടനും എഡിറ്ററുമായ സം​ഗീത് പ്രതാപ്. ഇപ്പോൾ ഒരുമാസത്തെ വിശ്രമത്തിനുശേഷം വീണ്ടും ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോകുന്ന വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലൂടെയാണ് അത് സം​ഗീത് അറിയിച്ചത്. അപകടത്തിന് ശേഷം വിഷാദവും സങ്കടവും കീഴടക്കിയ ദിവസങ്ങളിൽ ഭാര്യയും കുടുംബവുമാണ് തനിക്ക്കരുത്തായതെന്നും ചിത്രങ്ങൾക്കൊപ്പം സം​ഗീത് പറഞ്ഞു.

Also Read: ലൊക്കേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പൃഥ്വി ഒരു നോട്ടമുണ്ട്, അച്ഛൻ സുകുമാരനെ ഓർമ വരും’: ബൈജു സന്തോഷ്

സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പൂർണരൂപം:

ഒരു വീഴ്ചയ്ക്കു ശേഷമുള്ള ജീവിതം 27/7/24- 27/8/24 ……

കഴിഞ്ഞ മാസം, ഇതേ ദിവസം, അപ്രതീക്ഷിതമായ ഒരു അപകടം സംഭവിച്ചതിലൂടെ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോൾമുതൽ ആകെ ടെൻഷൻ തുടങ്ങി. അന്നുമുതൽ, ഞാൻ പല വികാരങ്ങളിലൂടെയുമാണ് കടന്നുപോയത് – ചിലപ്പോൾ സങ്കടവും വിഷാദവും ഭയവും എന്നെ കീഴ്പ്പെടുത്തി. അതേസമയം ചില സമയങ്ങളിൽ ഇരുന്നു ചിന്തിക്കാനും പ്രാർത്ഥിക്കാനും എനിക്ക് രണ്ടാമതൊരു അവസരം ലഭിച്ചതുപോലെ തോന്നി. ഭാവിയെക്കുറിച്ചുള്ള എന്റെ പല സംശയങ്ങൾക്കും ഉത്തരങ്ങൾ കിട്ടി. എന്നാൽ, ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ പ്ലാൻ ചെയ്യുന്നതൊക്കെ പലപ്പോഴും വെറുതെയാണെന്ന് മനസ്സിലാക്കി. ഒഴുക്കിനൊപ്പം പോകുന്നതാണ് എപ്പോഴും നല്ലത്.

Also Read: ആട്ടം ഒരു കേസിനെക്കുറിച്ചുമല്ല; ആനന്ദ് ഏകർഷി

SANGEETH AND HIS FAMILY

എന്നാൽ എല്ലാത്തിനുമുപരി , എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്… എന്നെ അവളുടെ കുട്ടിയെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് എത്രത്തോളം അർഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. അതിനൊപ്പം എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു.

ഇന്ന്, ഒടുവിൽ ഈ ജീവിതം സാധാരണ നിലയിലായി. ഇപ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയാണ്. എന്നാൽ ഞാൻ ഇപ്പോഴും അൽപം ആശങ്കയിലാണ്. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം; മേഘങ്ങൾ തനിയെ തെളിയും. ഇപ്പോൾ ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകൾ ഇനിയും മുന്നോട്ടുപോകാനുണ്ട്.

നടന്നത് വലിയ അപകടം,

ACCIDENT HELD AT KOCHI

കഴിഞ്ഞമാസം 27-നാണ് കൊച്ചിയിൽ നടന്നിരുന്ന ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ മറിഞ്ഞ് സം​ഗീതിനും നടൻ അർജുൻ അശോകനും പരിക്കേറ്റത്. സ്റ്റണ്ട് ടീമിലെ ഡ്രൈവറായിരുന്നു കാറോടിച്ചിരുന്നത്. എന്നാൽ അതേസമയം താരങ്ങൾ സഞ്ചരിച്ച കാർ സമീപത്തുണ്ടായിരുന്ന ഡെലിവറി ബോയിയേയും ബൈക്കിനേയും ഇടിച്ച് തെറിപ്പിക്കുകയും മറ്റ് ബൈക്കുകളിൽ ഇടിക്കുകയും ചെയ്തു.

Also Read: ദളപതി 69’ ഒരു പക്കാ കൊമേർഷ്യൽ വിജയ് പടം : എച്ച് വിനോദ്

താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അമിതവേ​ഗത്തിൽ വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ അന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ അപകടത്തേത്തുടർന്ന് വിശ്രമത്തിൽ കഴിയുമ്പോൾ സം​ഗീതിനെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമെത്തിയിരുന്നു. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലൂടെ 2023-ലെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരമാണ് സം​ഗീതിനെ തേടിയെത്തിയത്.

Top