CMDRF

തെളിവെടുപ്പിനിടെ പ്രതി രക്ഷപ്പെട്ടു

മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം കായംകുളത്തെ പാര്‍ക്കിങ് സ്ഥലത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു.

തെളിവെടുപ്പിനിടെ പ്രതി രക്ഷപ്പെട്ടു
തെളിവെടുപ്പിനിടെ പ്രതി രക്ഷപ്പെട്ടു

ആലപ്പുഴ: മോഷണക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. തൃശൂര്‍ വാടാനപ്പള്ളി എംഎല്‍എ വളവ് തിണ്ടിക്കല്‍ വീട്ടില്‍ ബാദുഷ(33)ആണ് ആലപ്പുഴ എസ്ഡി കോളജിന് സമീപം ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ നിര്‍ത്തിയപ്പോള്‍ തൃശൂര്‍ മതിലകം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി പ്രതി ഇറങ്ങി ഓടിയത്.

തൃശൂര്‍ പുതിയകാവ് സെന്ററിനു സമീപത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്നു 5,89,500 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തെളിവെടുപ്പിനായി കായംകുളത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം കായംകുളത്തെ പാര്‍ക്കിങ് സ്ഥലത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് തിരച്ചില്‍ തുടങ്ങി.

Top