നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

മാർച്ചിൽ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പാ നടപടി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ ആറുമാസത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിന്‍റോയെയാണ് (29) നാടുകടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി തോംസൺ ജോസാണ് നാടുകടത്തലിനു ഉത്തരവിട്ടത്.


കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് റിന്‍റോ. മാർച്ചിൽ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പാ നടപടി.

Top