CMDRF

10 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ഇയാൾക്കെതിരേ കള്ളനോട്ട് കേസ് ഉൾപ്പെടെയുള്ള തട്ടിപ്പു കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്

10 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ
10 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

കട്ടപ്പന: കൊച്ചിയിൽനിന്നും സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പിൽ ഷെരീഫ് കാസിമിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽനിന്നും ഇടപാടുകാരെ വിളിച്ചുവരുത്തിയ പ്രതി, പണം വാങ്ങിയശേഷം കടന്നു കളയുകയായിരുന്നു.പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിൽ അടച്ചു.ഇയാൾക്കെതിരേ കള്ളനോട്ട് കേസ് ഉൾപ്പെടെയുള്ള തട്ടിപ്പു കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.

ALSO READ: പൊലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടു

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഷെരീഫ് ഒളിവിൽ പോവുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന്, കട്ടപ്പന സി.ഐ. ടി.സി.മുരുകൻ, എസ്.ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top