CMDRF

മോഷ്ടിച്ച ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

അസം ടിൻസുകിയ മക്കുംകില്ല സ്വദേശി ദർശൻ ചേത്രിയെ ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്

മോഷ്ടിച്ച ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ
മോഷ്ടിച്ച ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കവേയാണ് പിടിയിലായത്. അസം ടിൻസുകിയ മക്കുംകില്ല സ്വദേശി ദർശൻ ചേത്രിയെ ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരായ ഫിലിപ്‌സ് ജോൺ, ജി വിപിൻ, എസ് വി ജോസ്, അനീഷ് തോമസ് എന്നിവരാണ് ചേത്രിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തെത്തിയ ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ നിന്നാണ് ചേത്രി മൊബൈൽ ഫോൺ മോഷ്ടിച്ചത്. മോഷ്ടിച്ച ഫോൺ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് സംശയാസ്പദമായി ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top