‘അത് ഷാമ്പൂ അല്ല വിഷമാണ് ഹേ’; യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി

ആയിരങ്ങളാണ് ഛാട്ട് പൂജയോടനുബന്ധിച്ച് നദിയിലിറങ്ങിയത്

‘അത് ഷാമ്പൂ അല്ല വിഷമാണ് ഹേ’; യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
‘അത് ഷാമ്പൂ അല്ല വിഷമാണ് ഹേ’; യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി

ന്യൂഡല്‍ഹി: വിഷവും, മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ് കവിഞ്ഞ് ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന യമുനയിലിറങ്ങരുതെന്ന അപകടമുന്നറിയിപ്പുകൾ ഒന്നും വകവെയ്ക്കാതെ ആയിരങ്ങളാണ് ഛാട്ട് പൂജയോടനുബന്ധിച്ച് നദിയിലിറങ്ങിയത്. നിരവധി ഭക്തരാണ് നദിയിലിറങ്ങി പ്രാര്‍ഥിച്ചത്. ആരോ​ഗ്യത്തിന് ഹാനീകരമാണെന്നും ഇറങ്ങരുതുമെന്നുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു ജനങ്ങളുടെ പ്രവൃത്തി.

മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകളാണ് വിഡിയോ കണ്ട് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

Top