മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന ആരോപണവുമായി നടി സ്വര ഭാസ്‌കര്‍. ഭര്‍ത്താവ് ഫഹദ് അഹമ്മദ് മത്സരിച്ച അനുശക്തി നഗറിലാണ് താരം ക്രമക്കേട് നടന്നെന്ന് ആരോപിച്ചത്. ശരദ് പവാറിന്റെ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഫഹദ് അഹമ്മദ് മത്സരിച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി സന മാലിക്കാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.
Also Read: സ്റ്റേഷനിൽ ട്രെയിനിന്റെ വാതിൽ തുറന്നില്ല; മാനേജർക്ക് സസ്പെൻഷൻ
17 റൗണ്ട് വരെ മുന്‍പിലായിരുന്ന ഫഹദ് അഹമ്മദ് പിന്നീട് പിറകില്‍ പോയതിനെയാണ് സ്വര ഭാസ്‌കര്‍ ചോദ്യം ചെയ്യുന്നത്. ദിവസം മുഴുവന്‍ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മുകളില്‍ 99 ശതമാനം ബാറ്ററി എങ്ങനെയുണ്ടായെന്നാണ് സ്വരയുടെ ചോദ്യം. 99 ശതമാനം ബാറ്ററിയുള്ള എല്ലാ വോട്ടിംഗ് മെഷീനിലെയും വോട്ടുകള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കിട്ടുന്നതെന്തുകൊണ്ടെന്നും സ്വര ചോദിക്കുന്നു.