ഡ്രൈവറെ സംരക്ഷിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് വൻ തിരിച്ചടിയായി നടിയുടെ വെളിപ്പെടുത്തൽ, തെളിവുകളും പുറത്ത്

ഡ്രൈവറെ സംരക്ഷിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് വൻ തിരിച്ചടിയായി നടിയുടെ വെളിപ്പെടുത്തൽ, തെളിവുകളും പുറത്ത്
ഡ്രൈവറെ സംരക്ഷിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് വൻ തിരിച്ചടിയായി നടിയുടെ വെളിപ്പെടുത്തൽ, തെളിവുകളും പുറത്ത്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ – മേയര്‍ വിവാദ സംഭവത്തില്‍, ഏകപക്ഷീയമായി ഡ്രൈവര്‍ക്കൊപ്പം ചേര്‍ന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് കൂടിയായ സച്ചിന്‍ ദേവ് എം.എല്‍.എയെയും അവരെ പിന്തുണച്ച് രംഗത്ത് വന്ന എ.എ റഹീം എം.പിയെയും കടന്നാക്രമിച്ച മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രനോടും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയോടും മോശമായി പെരുമാറിയതിന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി റോഷ്ന ആന്‍ റോയ് രംഗത്ത് വന്നതാണ് ഡ്രൈവറെ ‘വെളിപ്പിച്ചെടുക്കാന്‍’ നോക്കിയവര്‍ക്ക് പ്രഹരമായി മാറിയിരിക്കുന്നത്. ചുമ്മാ ഒരു ആരോപണം ഉന്നയിക്കാതെ കൃത്യമായ വിവരങ്ങള്‍ നല്‍കിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലൂടെയും റോഷ്‌ന കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിക്കാനിരിക്കെ പുറത്തു വന്ന ഈ വെളിപ്പെടുത്തല്‍ കേസിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുന്നതാണ്. മുന്‍പ് മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയതിനും തെറ്റായ ഡ്രൈവിങ്ങിനും യദുവിനെതിരെ എടുത്ത കേസ് സംബന്ധമായ വിവരം പുറത്തു വന്നപ്പോള്‍ സ്ത്രീയോട് മോശമായി പെരുമാറിയതിന് എടുത്ത കേസില്‍ കോടതി തന്നെ വെറുതെ വിട്ടിരുന്നു എന്ന വാദം ഉന്നയിച്ച യദുവിന് ഇപ്പോള്‍ നടി റോഷ്ന പറഞ്ഞ സംഭവം ഓര്‍മ്മയില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. യദു ഓടിച്ച ബസിന്റെ ചിത്രവും ഇതു സംബന്ധമായ പരാതി അപ്പോള്‍ തന്നെ റോഡരികില്‍ കണ്ട എം.വി.ഡിയെ അറിയിച്ച കാര്യവും നടി പറഞ്ഞിരിക്കുന്നതിനാല്‍ ഈ സംഭവത്തിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. എം.വി.ഡിയുടെ മൊഴി കൂടി യദുവിന് എതിരായാല്‍ മറ്റൊരു കേസിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഇതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കോടതിയെ പൊലീസ് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ റോഷ്ന ആന്‍ റോയ് വിശദമാക്കിയിട്ടുണ്ട്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നാണ് നടി പറയുന്നത്. യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ എഫ്.ബി പോസ്റ്റ് എന്നത് മേയറെ കടന്നാക്രമിച്ച മാധ്യമങ്ങളുടെയും വായ അടപ്പിച്ചിട്ടുണ്ട്.

സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് സംഭവമെന്നാണ് നടി പറയുന്നത്. കുന്നംകുളം റൂട്ടില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാനുള്ള സ്ഥലമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പിന്നിലെ കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിക്കുകയും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പിന്നിലായ തങ്ങളും ഹോണ്‍ അടിച്ചു. വളരെ പെട്ടന്ന് അയാള്‍ നടുറോഡില്‍ ബസ് നിര്‍ത്തുകയും സ്ത്രീ ആണെന്ന പരിഗണന ഇല്ലാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയില്‍ എംവിഡിയെ കണ്ടു കാര്യങ്ങള്‍ സംസാരിക്കവേ അവിടേയും ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നാടകം കളിക്കുകയും റോക്കിഭായി ചമയുകയും ചെയ്യുകയായിരുന്നു എന്നാണ് റോഷ്ന പറയുന്നത്.

എംവിഡി പ്രശ്നം സോള്‍വ് ചെയ്തെങ്കിലും തന്നോട് മോശമായി പെരുമാറിയതില്‍ വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല. തുടര്‍ന്നാണ് മറ്റൊരു ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ബസിനു പിന്നിലൊരു ഫോണ്‍ നമ്പര്‍ ഉണ്ടാകുമെന്നും അതില്‍ വിളിച്ച് പരാതി പറയാനും നിര്‍ദേശിച്ചത്. എന്നാല്‍ താന്‍ ബസിന്റെ ഫോട്ടോ നോക്കി വിളിച്ചപ്പോള്‍ ആ നമ്പര്‍ നിലവിലില്ലെന്നു വ്യക്തമായതായും നടി ചൂണ്ടിക്കാട്ടി.

റോഷ്നയുടെ Fb പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :-

ഇവിടെ രാഷ്ട്രീയം ചര്‍ച്ച ആക്കാനോ. അല്ലെങ്കില്‍ ഒരു ഭാഗം ന്യായീകരിക്കാനോ ഞാന്‍ നില്‍ക്കുന്നില്ല .. പക്ഷേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് … എന്റെ മുഖത്ത് നോക്കി താങ്കള്‍ പറഞ്ഞ മോശം വാക്കുകള്‍ക്ക്. ഒരു വണ്ടി ആള്‍ക്കാര്‍ ആണ് സാക്ഷി .. കൂടെ സ്ഥലം എംവിഡി യും …. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ അറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഈ post ഇടുന്നതും … #roadtransport #ഗതാഗതവകുപ്പ് … #minister #keralatransport #GaneshKumarsir. …

ഈ ഒരു വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത് …. മേയര്‍ ആര്യ രാജേന്ദ്രനും ksrtc ഡ്രൈവര്‍ യദുവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എല്ലാവരും വീഡിയോയില്‍ കണ്ടിട്ടുമുണ്ടാകും … എനിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ .. മലപ്പുറത്തുനിന്ന്. എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും … കുന്നംകുളം routeല്‍ അറ്റകുറ്റപ്പണികളില്‍ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് just പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ …. slowmoving ആയിരുന്നു alredy .. ഈ same ksrtc bus. വളരേ വേഗത്തില്‍. പല വണ്ടികളെയും.മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകില്‍ കിടന്ന് ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു … പോകാന്‍ സൈഡ് കൊടുക്കാന്‍ പോലും side ഉണ്ടായിരുന്നില്ല , എന്നിട്ടും ഇയാള്‍ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടി എടുത്തു മുന്നോട്ടു പോയി … ഞാന്‍ വണ്ടി നിര്‍ത്തി സൈഡ് ആക്കിയെങ്കിലും slow moving ആയ area ആയതുകൊണ്ട് വീണ്ടും ഈ ksrtcക്ക് പുറകില്‍ തന്നെ എത്തി … ഒരു രീതിയിലും side ഇല്ലാത്ത area , അപകട മേഖല പതുക്കെ പോകുക എന്ന warning boards എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് ksrtc ബസുകാര്‍, ഞാനും വാശി ആയി അദ്ദേഹം എന്റെ പുറകില്‍ കിടന്നു horn മുഴക്കിയ പോലെ ഞാനും നല്ല രീതിയില്‍ horn അടിച്ചു

very ഫാസ്റ്റ്‌ലി എനിക്ക് reply കിട്ടി … അദ്ദേഹം നടുറോഡില്‍ വണ്ടി നിര്‍ത്തി അത്രയും യാത്രക്കാര്‍ ഉണ്ടായിരിക്കെ rockybhai കളിക്കാന്‍ ഇറങ്ങി വന്നു … അയാള്‍ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും , ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകള്‍ എന്നോട് അയാള്‍ പറഞ്ഞു … show കാണിച്ച് അയാള്‍ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത് ..ഞങ്ങള്‍ക്ക് ഇയാള്‍ സംസാരിച്ചതിന്റെ അമര്‍ഷം കുറച്ചൊന്നുമായിരുന്നില്ല ksrtc. കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകളെ കയറ്റാന്‍ side ആക്കി , ഞങ്ങള്‍. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് mvd യെ കണ്ടത് .. ഞാന്‍ വണ്ടി side ആക്കി കാര്യങ്ങള്‍ വിശദമായി അവരോട് പറഞ്ഞു …. അകലെ നിന്ന് ksrtc bus വരുന്നുണ്ടായിരുന്നു … ഞാന്‍ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവര്‍ വീണ്ടും വണ്ടി അവിടെ നിര്‍ത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാള്‍ .. പോലീസുകാര്‍ സംസാരിച്ചു solve ചെയ്തു വിട്ടെങ്കിലും ഇയാള്‍ ഹീറോ ആയിരുന്നു … ഞാന്‍ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓര്‍ത്ത് .. trivandum വണ്ടി ആയത് കൊണ്ട്. ഞാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍. ksrtc ബസ്സിനു പുറകില്‍ ഒരു നമ്പര്‍ ഉണ്ട് അവിടേക്ക് വിളിച്ചു complaint കൊടുക്കാന്‍ പറഞ്ഞു … ഞാന്‍. ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പര്‍ നോക്കിയപ്പോള്‍ അങ്ങനൊരു നമ്പര്‍ നിലവിലില്ല …

ഇയാള്‍ക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് , സഹായമായി , മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു wonderum ഇല്ല … സ്ഥിരം. .. rocky ഭായ് ആണ് പുള്ളി … ഇങ്ങനെ ksrtc driver ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ് …. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും , ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കൂടി ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ഇടുന്നത് ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു വെറുതെ ആരും ksrtc ബസിന്റെ photo എടുത്തു വെക്കില്ലല്ലോ

Top