CMDRF

ഏജൻറിൻറെ സഹായികൾ, രണ്ട് പേരെ പൊക്കി പൊലീസ്; കിട്ടിയത് 200 ഗ്രാം എംഡിഎംഎ

ഏജൻറിൻറെ സഹായികൾ, രണ്ട് പേരെ പൊക്കി പൊലീസ്; കിട്ടിയത് 200 ഗ്രാം എംഡിഎംഎ
ഏജൻറിൻറെ സഹായികൾ, രണ്ട് പേരെ പൊക്കി പൊലീസ്; കിട്ടിയത് 200 ഗ്രാം എംഡിഎംഎ

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്നത് വൻ മയക്കുമരുന്ന് വേട്ട. തലസ്ഥാന നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. പ്രദേശത്തെ വലിയതുറ സ്വദേശികളായ കിഷോ‍‍ർ ബാബു, ഹെൻട്രി മോർച്ച് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജൻറിൻെറ സഹായികളാണ് പിടിക്കപ്പെട്ട ഇവരുവരും.

അതേസമയം ഓരോ പ്രാവശ്യം ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയർമാർക്ക് വൻതോതിൽ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ പ്രധാന ഏജൻറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഡാൻസാഫ് കൈമാറിയ പ്രതികളെ കരമന പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

കോഴിക്കോടും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന വൻ മയക്കുമരുന്ന് വിപണന റാക്കറ്റിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പറമ്പിൽ ബസാറിലെ താമസക്കാരനായ ദിലീപ് ഹരിദാസിനെയാണ് നിലവിൽ സിറ്റി ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. പുലർച്ചെ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Top