ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്; എം ബി രാജേഷ്

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്; എം ബി രാജേഷ്
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്; എം ബി രാജേഷ്

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കവെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നിയമനത്തിന് മുകളിൽ ആരെയും പറക്കാന്‍ അനുവദിക്കില്ല. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാനും അറിയാമെന്നും എം ബി രാജേഷ് പ്രതികരിച്ചു. കേസെടുക്കണമോയെന്ന കാര്യത്തില്‍ മന്ത്രിസഭയില്‍ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. നിയമോപദേശം തേടുമോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. ആരോപണങ്ങള്‍ രാഷ്ട്രപീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല.

Top