‘അന്ന് പരസ്യമായി ക്ഷമ ചോദിച്ചു, എന്നിട്ടും ധനുഷിന്റെ പക തീരുന്നില്ല’

2016–ലെ ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് നയൻതാര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്

‘അന്ന് പരസ്യമായി ക്ഷമ ചോദിച്ചു, എന്നിട്ടും ധനുഷിന്റെ പക തീരുന്നില്ല’
‘അന്ന് പരസ്യമായി ക്ഷമ ചോദിച്ചു, എന്നിട്ടും ധനുഷിന്റെ പക തീരുന്നില്ല’

മിഴ് സൂപ്പർ താരങ്ങളായ നയൻ താരയും ധനുഷും തമ്മിലുള്ള ആരോപണങ്ങൾ വൻ ചർച്ചകൾക്കാണ് വഴിവെയ്ക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ധനുഷിന്റെ പകയെക്കുറിച്ച് നയൻസ് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതിയിരുന്നു. ധനുഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന താരമാണ് നയന്‍താര. നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പലവേദികളിലും ധനുഷ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ബന്ധം വഷളായതിന് പിന്നിലെന്താണ്..?

Also Read: നയന്‍താരയും ധനുഷും നേർക്കുനേർ; നയൻസിന് പിന്തുണയുമായി ഗീതു മോഹന്‍ദാസ്

2016–ലെ ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് നയൻതാര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ”എനിക്ക് ഈ അവസരത്തില്‍ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീര്‍ത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ സോറി ധനുഷ്, അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം”. എന്നാണ് നയന്‍താര പറഞ്ഞത്. നയൻതാരയുടെ വാക്കുൾ പുഞ്ചിരിയോടെയാണ് ധനുഷ് കേട്ടിരുന്നത്.

നാനും റൗഡി താൻ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ‘നാനും റൗഡി താൻ റിലീസ് ചെയ്തിട്ട് ഏകദേശം 10 വർഷമായി. ‘ലോകത്തിനു മുന്നിൽ നന്മയുടെ മുഖംമൂടി ധരിച്ച ഒരാൾ ഉള്ളിൽ ഇത്രയും നീചമായ വെറുപ്പ് സൂക്ഷിക്കുന്നത് അത്ഭുതം തന്നെ. സിനിമയെക്കുറിച്ച് നിങ്ങൾ പറഞ്ഞ എല്ലാ നീചമായ കാര്യങ്ങളും ഞാൻ മറന്നിട്ടില്ല. പ്രീറിലീസിനു തൊട്ടുമുൻപ് നിങ്ങൾ പറഞ്ഞ കാര്യങ്ങളും ചിത്രം വൻ ഹിറ്റായപ്പോൾ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേറ്റു എന്ന് നിങ്ങൾ പറഞ്ഞതും പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നുവെന്ന് നായൻതാര ഇൻ​സ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു.

Top