ആനന്ദിന്റെ 29-ാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി അംബാനി കുടുംബം

ആനന്ദിന്റെ 29-ാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി അംബാനി കുടുംബം

ന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഡംബരമായ പ്രീ-വെഡ്ഡിങ് ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും. ജാംനഗറില്‍ വെച്ചു നടന്ന നാല് ദിവസത്തെ ഗംഭീര പരിപാടിയില്‍ ലോക സമ്പന്നന്മാരടക്കം നിരവധി താരങ്ങളും പങ്കെടുത്തു. ഇപ്പോഴിതാ ആനന്ദ് അംബാനിയുടെ 29-ാം പിറന്നാള്‍ ആഘോഷ പരിപാടിയാണ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 10നാണ് ആനന്ദിന്റെ ജന്മദിനം. രാധികയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആനന്ദിന്റെ ആദ്യ ജന്മദിനം എന്ന നിലയിലാണ് കുടുംബം പിറന്നാള്‍ ആഘോഷിക്കുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, പ്രമുഖ കണ്ടന്റെ ക്രിയേറ്ററും സ്‌റ്റൈലിസ്റ്റുമായ ഓറി, ശിക്കര്‍ പഹാരിയ, താരപുത്രന്‍ മീസാന്‍ ജഫ്രി തുടങ്ങിയവര്‍ ജാംനഗറില്‍ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി നടക്കാനിരിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ അംബാനി കുടുംബത്തിന്റെ ഫാന്‍ പേജുകളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഗായകന്‍ ബി പ്രാകിന്റെ പ്രത്യേക ഗാന സന്ധ്യയും പാര്‍ട്ടിയുടെ ഹൈലൈറ്റാണ്. അംബാനി കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് ആനന്ദ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ അംഗങ്ങളെന്നതിലുപരി സാധാരണക്കാരുമായുള്ള സഹകരണത്തിലും പെരുമാറ്റത്താലും ആരാധകരുടെ ഇഷ്ടം നേടിയവരാണ് ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍. ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആനന്ദ് അംബാനി ഇപ്പോള്‍ റിലയന്‍സ് ന്യൂ എനര്‍ജി ബിസിനസ് കൈകാര്യം ചെയ്യുകയാണ്. റിലയന്‍സ് 02സി, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്ടറാണ് അദ്ദേഹം. മൂന്ന് ലക്ഷം കോടിയിലധികമാണ് ആനന്ദിന്റെ ആസ്തി എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 12-നാണ് ആനന്ദിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്.

Top