കളത്തിലേക്ക് വരാന്‍ വീണ്ടുമൊരുങ്ങി അംബാസഡര്‍

കളത്തിലേക്ക് വരാന്‍ വീണ്ടുമൊരുങ്ങി അംബാസഡര്‍
കളത്തിലേക്ക് വരാന്‍ വീണ്ടുമൊരുങ്ങി അംബാസഡര്‍

ഡല്‍ഹി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി അംബാഡഡര്‍. മോശം വില്‍പ്പനയും സാമ്പത്തിക പ്രശ്നങ്ങളും കാരണം 2013-14 കാലഘട്ടങ്ങളില്‍ അംബാസഡറിന്റെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ജനഹൃദയങ്ങളിലുള്ള അംബാസഡര്‍ കാറിനെ ഈ വര്‍ഷം പുത്തന്‍ രൂപത്തില്‍ വിപണിയിലിറക്കാനുള്ള തീരുമാനത്തിലാണ് കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഉപസ്ഥാപനമായ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയും ചേര്‍ന്നാണ് പുത്തന്‍ അംബാസഡറിനെ നിരത്തിലിറക്കുന്നത്. 2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ നിന്നും 80 കോടിക്ക് അംബാസഡറിന്റെ അവകാശം പ്യൂഷോ വാങ്ങിയിരുന്നു. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതും കാറിനുള്ളിലെ വിശാലമായ സൗകര്യവുമാണ് അംബാസഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ പുതിയ അംബാസഡറിന്റെ എഞ്ചിന്റെ ഭാഗങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും ഇന്ത്യയിലുടനീളവും ഒരു കാലത്ത് ജനപ്രതിനിധികളും മന്ത്രിമാരും റോഡ് സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് അംബാസിഡര്‍ കാറുകളായിരുന്നു.

പോര്‍ഷേ, ബിഎംഡബ്ല്യു, ബെന്‍സ് തുടങ്ങി നിരവധി ആരാധകരുള്ള വിലപിടിപ്പുള്ള പല കാറുകളും ഇന്ന് നിരത്തിലുണ്ട്. എന്നാല്‍ വലിയ വിലയില്ലെങ്കില്‍ പോലും ഈ മുന്‍നിര കാര്‍ കമ്പനികള്‍ ഉണ്ടാക്കിയ ജനപ്രിയത വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടാക്കിയെടുത്ത കമ്പനിയാണ് അംബാസിഡര്‍.

Top