തുംറൈത്ത്: ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍ ‘ടിസ’ വയനാടിനായി സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. അഞ്ചു ലക്ഷത്തി അമ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ചു രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് ഏറ്റുവാങ്ങി. എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും സംബന്ധിച്ചു.
ടിസ പ്രതിനിധികളായ സുമയ്യ സലാം, ഫൗസി യ ഷജീര്‍, ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു. തുംറൈത്തില്‍ നിന്നും മാത്രം സമാഹരിച്ച തുകയാണിതെന്ന് പ്രസിഡന്റ് ഷജീര്‍ഖാന്‍ മറ്റു ഭാരവാഹികളായ ബൈജു തോമസ്, റസല്‍ മുഹമ്മദ്, അബ്ദുല്‍ സലാം, പ്രസാദ് സി.വിജയന്‍ എന്നിവര്‍ പറഞ്ഞു.