പത്തനംതിട്ട: കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സംസ്ഥാനത്ത് സബ്‌സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുകയാണ്. ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി നൽകിയിരുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര്‍ കൂടാതെ 900 പേര്‍കൂടി വെയ്റ്റിങ് ലിസ്റ്റിലാണ് ഉള്ളത്.
ALSO READ: ബെൻസ് ജി വാഗൺ സ്വന്തമാക്കി ഫഹദ് ഫാസില്‍
ബജറ്റിലെ നിര്‍ദേശമായിട്ടാണ് 2019-ല്‍ സബ്‌സിഡി നിലവില്‍വന്നത്. വൈദ്യുതവാഹനങ്ങളുടെ പ്രചാരം കൂട്ടാന്‍വേണ്ടി 2018-ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവര്‍ഷം സംസ്ഥാനത്ത് രണ്ടായിരത്തോളം ഇ-ഓട്ടോകള്‍ ഉള്ളിടത്ത് നിന്നും ഇപ്പോള്‍ അത് ഒമ്പതിനായിരമെത്തി.വര്‍ഷം മൂന്നുകോടിരൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. അപേക്ഷകര്‍ ഓരോ വര്‍ഷവും കൂടിവരുന്നതിനാല്‍, വര്‍ഷം സബ്‌സിഡി കിട്ടേണ്ട ഗുണഭോക്താക്കളുടെ എണ്ണംകൂട്ടണമെന്ന ആവശ്യവുമുണ്ട്.