CMDRF

‘ഇസ്തിഗ്ഫര്‍’ എന്ന് തുടങ്ങുന്ന ആടുജീവിതത്തിലെ അറബിക് ഗാനം പുറത്തിറങ്ങി

‘ഇസ്തിഗ്ഫര്‍’ എന്ന് തുടങ്ങുന്ന ആടുജീവിതത്തിലെ അറബിക് ഗാനം പുറത്തിറങ്ങി
‘ഇസ്തിഗ്ഫര്‍’ എന്ന് തുടങ്ങുന്ന ആടുജീവിതത്തിലെ അറബിക് ഗാനം പുറത്തിറങ്ങി

ടുജീവിതത്തിലെ അറബിക് ഗാനം പുറത്തിറങ്ങി. ‘ഇസ്തിഗ്ഫര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. രാജാ ഹസനും ഫൈസ് മുസ്തഫയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ഒപ്പം എആര്‍ റഹ്‌മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

മാര്‍ച്ച് 28-ന് റിലീസിനെത്തിയ ആടുജീവിതം ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടി. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തിയ ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top