ലോറി കരയിൽ ഇല്ലെന്ന് സൈന്യം ; പുഴയിലെ മണ്ണിനടിയിൽ റഡാർ സിഗ്നൽ

ലോറി കരയിൽ ഇല്ലെന്ന് സൈന്യം ; പുഴയിലെ മണ്ണിനടിയിൽ റഡാർ സിഗ്നൽ
ലോറി കരയിൽ ഇല്ലെന്ന് സൈന്യം ; പുഴയിലെ മണ്ണിനടിയിൽ റഡാർ സിഗ്നൽ

ർജുന്റെ ലോറി കരയിൽ ഇല്ലെന്നും ,ഒരു സിഗ്നൽ കൂടി ലഭിച്ചുവെന്നും നിർണായക വിവരം. ബംഗളുരുവിൽ നിന്നാണ് സ്ഥിരീകരണം വന്നിട്ട് ഉള്ളത്. പുഴയിലെ മണ്ണിനടിയിൽ റഡാർ സിഗ്നൽ ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന പുതിയ വാർത്ത.നേരത്തെ സിഗ്നൽ ലഭിച്ച രണ്ടിടത്തും ലോറിയും കണ്ടെത്താനായിരുന്നില്ല.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ 7 ദിവസമായി മണ്ണിടയിൽ എന്നാണ് ഇതുവരെ വാർത്ത ഉണ്ടായിരുന്നത്. നദീതീരത്തു നിന്നാണ് ഇപ്പോൾ സിഗ്നൽ ലഭിച്ചിട്ടുള്ളത്. സിഗ്നൽ ലഭിച്ച നദീ തീരത്തുള്ള പ്രദേശത്തു മണ്ണ് നീക്കി തിരച്ചിൽ തുടരുകയാണ്. ഒരു ശതമാനം എങ്കിലും സാധ്യത ഉണ്ടെങ്കിൽ അർജുൻ നെ രക്ഷിക്കും എന്നാണ് രക്ഷാദൗത്യത്തിലുള്ളവർ പറയുന്നത്.

മലയാളിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചലിലാണ് കർണാടക ഷിരൂർ മലവെള്ള പാച്ചിൽ കേരളം ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ മണ്ണിനടിയിൽപ്പെട്ട അർജുനെ ഇതുവരെ കണ്ടത്താനായിട്ട് ഇല്ല.കർണാടക സർക്കാരും കേരള സർക്കാരും നേവി ,സ്കൂബ,സൈന്യം തുടങ്ങിയവരും രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും പ്രസ്‌തുത പ്രദേശത്തുണ്ട്.അതെ സമയം രണ്ടിടങ്ങളിലും ലഭിച്ച സിഗ്നലിൽ അർജുൻ ന്റെ വാഹനം ഇല്ല എന്നത് നിരാശപ്പെടുത്തുന്നു.പ്രദേശത്തു ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടർടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കുടുംബവും കേരളവും കാത്തിരിക്കുകയാണ്.

REPORTER:NASRIN HAMSSA

Top