എറണാകുളം: തന്റെ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിലാണ്. എളമക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു. എം.എൽ.എക്കു നേരെ ജാതി അധിക്ഷേപ പരാമർശം നടത്തിയെന്നാണ് കേസ്.
Also Read: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത
ഷാജൻ സ്കറിയയുടെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.