വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച ഇടവേള റദ്ദാക്കി അസം നിയമസഭ

സഭാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൊളോണിയല്‍ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായുമാണ് നടപടി

വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച ഇടവേള റദ്ദാക്കി അസം നിയമസഭ
വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച ഇടവേള റദ്ദാക്കി അസം നിയമസഭ

ദിസ്പൂര്‍: അസം നിയമസഭ മുസ്ലിം എംഎല്‍എമാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂര്‍ ഇടവേള റദ്ദാക്കി. സഭാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൊളോണിയല്‍ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായുമാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ പ്രതികരണം. ചരിത്രപരമായ തീരുമാനത്തിന് സ്പീക്കര്‍ ബിശ്വജിത് ഡൈമറി ഡാംഗോറിയയ്ക്കും എംഎല്‍എമാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് വിവാഹവും വിവാഹ മോചനവും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിതമാക്കിയതിന് പിന്നാലെയാണ് നമസ്‌കാരത്തിനുള്ള ഇടവേള റദ്ദാക്കിയത്. മുസ്ലിം വിഭാഗത്തിലെ വിവാഹ രജിസ്‌ട്രേഷനില്‍ ക്വാസി സമ്പ്രദായം ഒഴിവാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ശൈശവ വിവാഹം സംസ്ഥാനത്ത് തടയാനും ഈ നടപടി സഹായിക്കുമെന്നാണ് നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷനേക്കുറിച്ച് ഹിമന്ത് ബിശ്വ ശര്‍മ പറയുന്നത്.

Also Read: പതഞ്ജലിയ്ക്കും ബാബാ രാംദേവിനും ദില്ലി ഹൈക്കോടതി നോട്ടീസ്

അതേസമയം, അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പ്രതിപക്ഷം നീക്കത്തെ നിരീക്ഷിക്കുന്നത്. നിരവധി മുഖ്യമന്ത്രിമാര്‍ വന്നെങ്കിലും ഹിമന്ത് ബിശ്വ ശര്‍മയേപ്പോലെ മുസ്ലിം ഹിന്ദു വിഭാഗത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ച നേതാവില്ലെന്നാണ് എഐയുഡിഎഫ് നേതാവ് മുജീബുര്‍ രഹ്‌മാന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top