വില്ലത്തരം ഇത്തിരി കൂടിപോയോ..? വില്ലനെ പൊതിരെ തല്ലി പ്രേക്ഷക

തിയറ്റർ സന്ദർശനത്തിന് നടനുൾപ്പടെയുള്ളവർ എത്തിയപ്പോഴാണ് സംഭവം

വില്ലത്തരം ഇത്തിരി കൂടിപോയോ..? വില്ലനെ പൊതിരെ തല്ലി പ്രേക്ഷക
വില്ലത്തരം ഇത്തിരി കൂടിപോയോ..? വില്ലനെ പൊതിരെ തല്ലി പ്രേക്ഷക

വില്ലൻ കഥാപാത്രങ്ങളോട് ആളുകൾക്ക് വെറുപ്പും ദേഷ്യവും തോന്നിയാൽ അവിടെ ആ കഥാപാത്രം അവതരിപ്പിച്ച നടൻ വിഡയിച്ചു എന്നാണ് അർത്ഥം. കഥാപാത്രത്തോട് തോന്നുന്ന എതിർപ്പ് പ്രേക്ഷകർ പലപ്പോഴും നേരിട്ട് കാണുമ്പോൾ പ്രകടിപ്പിച്ച് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടനാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്. വില്ലനായെത്തിയ നടനെ സ്ത്രീ പൊതിരെ തല്ലി .

തിയറ്റർ സന്ദർശനത്തിന് നടനുൾപ്പടെയുള്ളവർ എത്തിയപ്പോഴാണ് സംഭവം. ചിത്രത്തിൽ നായികയോട് ക്രൂരത കാണിക്കുന്നുണ്ട് ഈ കഥാപാത്രം. ഇതിനിടെയാണ് അണിയറ പ്രവർത്തകർ തിയറ്റർ വിസിറ്റ് നടത്തിയത്. ഒപ്പം രാമസ്വാമിയും ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടതും ഒരു സ്ത്രീ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് വീഡിയോയിൽ കാണാം. ഒപ്പം അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കാനും ആവർത്തിച്ച് തല്ലാനും നോക്കുന്നുണ്ട്.

Also Read: ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ; ആദ്യദിനം കളക്ഷൻ വാരിയോ..?

വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമർശനം. സിനിമയെ സിനിമയായി കാണാൻ പഠിക്കണമെന്നാണ് മറ്റ് പലരും പറയുന്നത്.

Top