ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള പുരസ്‌കാരമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളായ കുമരകത്തെയും കടലുണ്ടിയെയും തേടിയെത്തിയിരിക്കുന്നത്.കേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ ഗ്രാമങ്ങളാണ് കടലുണ്ടിയും കുമരകവും.
ALSO READ: അൻവറിനുള്ള മറുപടിയുമായി; പിണറായി വിജയൻ
ദേശീയ തലത്തില്‍ കേരളാ ടൂറിസത്തിന് ഈ വര്‍ഷം ലഭിക്കുന്ന രണ്ടാമത്തെ പ്രധാന അംഗീകാരമാണിത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കേരള റെസ്പോസിബിള്‍ ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.