മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

ആശുപത്രിയിലെത്തുന്നതിന് മുന്നേ കുഞ്ഞ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട്: പാലക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെ കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കിക്കിടത്തിയ സമയത്തായിരുന്നു സംഭവം.

കുഞ്ഞിന്റെ ഉമ്മ വന്നു നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുന്നേ കുഞ്ഞ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Top