ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും ചെറിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞര്‍. IRAS 04125+2902 b എന്ന് പേരിട്ടിരിക്കുന്ന ഈ ശിശു ഗ്രഹത്തിന് ഏകദേശം മുപ്പത് ലക്ഷം വര്‍ഷം മാത്രമേ പഴക്കമുള്ളൂ. 430 പ്രകാശവര്‍ഷം അകലെ നവജാത നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു നക്ഷത്ര നഴ്‌സറിയായ ടോറസ് മോളിക്യുലാര്‍ ക്ലൗഡിലാണ് കാണപ്പെടുന്നത്. ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മാഡിസണ്‍ ജി. ബാര്‍ബറിന്റെ നേതൃത്വത്തില്‍ നേച്ചറിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.
ശിശുഗ്രഹങ്ങള്‍ പലപ്പോഴും അവയുടെ ആതിഥേയ നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന അവശിഷ്ട ഡിസ്‌ക്കുകള്‍ കൊണ്ട് മറഞ്ഞിരിക്കുന്നതിനാല്‍ ഇവയെ കണ്ടെത്തുന്നത് അപൂര്‍വമാണ്. പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ്.
Also Read: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ
ഗ്രഹം അതിന്റെ ആതിഥേയ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശം ചെറുതായി മങ്ങുന്നു. ഈ വിന്യാസം ഗവേഷകര്‍ക്ക് സിസ്റ്റത്തെ വിശദമായി പഠിക്കാന്‍ സഹായകമായി. ഈ ഗ്രഹം ഒടുവില്‍ നമ്മുടെ ഗാലക്‌സിയിലെ രണ്ട് സാധാരണ തരം ഗ്രഹങ്ങളായ ഒരു മിനി-നെപ്ട്യൂണ്‍ അല്ലെങ്കില്‍ ഒരു സൂപ്പര്‍-എര്‍ത്ത് ആയി പരിണമിച്ചേക്കാമെന്നാണ് സൂചന.
ഗ്രഹത്തിന്റെ പുറം അവശിഷ്ട ഡിസ്‌ക് കുത്തനെ വളച്ചൊടിച്ച് നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റ്ലൈറ്റിന് (ടെസ്സ്) അതിന്റെ സംക്രമണം നിരീക്ഷിക്കാന്‍ വ്യക്തമായ പാത സൃഷ്ടിക്കുന്നു. ഗ്രഹം അതിന്റെ ആതിഥേയ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശം ചെറുതായി മങ്ങുന്നു. ഈ വിന്യാസം ഗവേഷകര്‍ക്ക് സിസ്റ്റത്തെ വിശദമായി പഠിക്കാന്‍ സഹായകമായി.