ബെയ്‌ലി പാലം ഉടൻ സജ്ജമാകും, തിരച്ചിൽ യന്ത്രസഹായത്തോടെ; കാണാതായവരുടെ ബന്ധുക്കളെ സ്ഥലത്തെത്തിക്കും

ബെയ്‌ലി പാലം ഉടൻ സജ്ജമാകും, തിരച്ചിൽ യന്ത്രസഹായത്തോടെ; കാണാതായവരുടെ ബന്ധുക്കളെ സ്ഥലത്തെത്തിക്കും
ബെയ്‌ലി പാലം ഉടൻ സജ്ജമാകും, തിരച്ചിൽ യന്ത്രസഹായത്തോടെ; കാണാതായവരുടെ ബന്ധുക്കളെ സ്ഥലത്തെത്തിക്കും

മുണ്ടക്കൈ: ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുത​ഗതിയിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജൻ. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങൾ സ്‌പോട്ട് ചെയ്യും. കൂടാതെ നൂറിലധികം ആംബുലൻസുകൾ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.

പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായതായാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതുവഴി, കൂടുതൽ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങൾക്ക് മുണ്ടക്കൈയിലേക്ക് എത്താൻ സാധിക്കും. രാത്രി വൈകിയും നിർമാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിർമാണം ഇപ്പോൾ അതിവേ​ഗത്തിൽ പൂർത്തീകരിക്കാനാകുന്നത്.

യുദ്ധകാലടിസ്ഥാനത്തിലാണ് പാലം നിർമാണ പ്രവൃത്തികൾ പുരോ​ഗമിക്കുന്നത്. ബെയ്‌ലി പാലം നിർമിക്കാൻ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡൽഹിയിൽനിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവതിനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല.

Top