CMDRF

മീൻ പ്രേമികളെ ഇതിലേ… അയക്കൂറ പിടിക്കുന്നതിനുള്ള നിരോധനം നീക്കി

നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത് ആ​ഗ​സ്റ്റ് 15നാ​യിരുന്നു. അ​യ​ക്കൂ​റ​യു​ടെ പ്ര​ജ​ന​ന​കാ​ലം പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ വ​ർ​ഷ​വും മീ​ൻ​പി​ടി​ത്ത നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മീൻ പ്രേമികളെ ഇതിലേ… അയക്കൂറ പിടിക്കുന്നതിനുള്ള നിരോധനം നീക്കി
മീൻ പ്രേമികളെ ഇതിലേ… അയക്കൂറ പിടിക്കുന്നതിനുള്ള നിരോധനം നീക്കി

മ​നാ​മ: ഇതാ മീ​ൻ പ്രേ​മി​ക​ൾ​ക്ക് ഒരു സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത. അ​യ​ക്കൂ​റ അ​ഥ​വാ കി​ങ് ഫി​ഷ് പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം ബ​ഹ്റൈ​നി​ൽ നീ​ക്കി. ബ​ഹ്‌​റൈ​നി​ലെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ കി​ങ് ഫി​ഷ് മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ദി ​എ​ൻ​വ​യ​ൺ​മെ​ന്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മ​റൈ​ൻ റി​സോ​ഴ്‌​സാ​ണ്.

നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത് ആ​ഗ​സ്റ്റ് 15നാ​യിരുന്നു. അ​യ​ക്കൂ​റ​യു​ടെ പ്ര​ജ​ന​ന​കാ​ലം പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ വ​ർ​ഷ​വും മീ​ൻ​പി​ടി​ത്ത നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തുന്നത് സ​മു​ദ്ര സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ് എന്ന് പ​രി​സ്ഥി​തി സു​പ്രീം കൗ​ൺ​സി​ലി​ന്റെ മ​റൈ​ൻ വെ​ൽ​ത്ത് ഡി​പ്പാ​ർ​ട്മെ​ന്റ് പ​റ​ഞ്ഞു.

Also Read: ഡ്രൈവറില്ലാ പട്രോളിങ് കാർ പുറത്തിറക്കി അബുദാബി പൊലീസ്

കി​ങ് ഫി​ഷ് അ​ട​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് രാ​ജ്യം ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​നം, ചൂ​ഷ​ണം, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കു​ന്ന 2002ലെ നി യ​മ​പ്ര​കാ​ര​മാ​ണി​ത്.

Top