‘ഷഹീദ്’ എന്ന പദത്തിന്റെ നിരോധനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെയും ബാധിച്ചതായി മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ‘ഷഹീദ്’ എന്ന അറബി പദത്തിന്റെ പൊതുവായ ഉപയോഗത്തിന് മേലുള്ള നിരോധനം അവസാനിപ്പിക്കാന്‍ മെറ്റയുടെ മേല്‍നോട്ട ബോര്‍ഡ് ചൊവ്വാഴ്ച കമ്പനിയോട് ആവശ്യപ്പെട്ടു, ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവുമധികം സെന്‍സര്‍ ചെയ്യപ്പെടുന്ന വാക്കാണ് ഷഹീദ്
(രക്തസാക്ഷി).
നിരവധി അര്‍ഥങ്ങളുള്ള ഷഹീദെന്ന പദത്തിന്റെ മതപരമായ പ്രാധാന്യവും ഭാഷാപരമായ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളാന്‍ മെറ്റ പാടുപെട്ടതായി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. മെറ്റയുടെ സമീപനം ഫലസ്തീനികളുടെയും അറബി ഭാഷ സംസാരിക്കുന്ന മറ്റു ഉപയോക്താക്കളുടെയും മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി 2021ല്‍ മെറ്റ തന്നെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.