പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ല്ലവണ്ണം പഴുത്ത പഴത്തിന്റെ തൊലി ദിവസങ്ങള്‍ക്കുള്ളില്‍ കറുത്തുപോകുന്നത് വീട്ടമ്മമ്മാര്‍ക്ക് എന്നും തലവേദനയുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് പഴമൊക്കെ ആണെങ്കില്‍ തൊലി കറുത്തുപോകുന്നതിന് മുമ്പ് കഴിച്ചുതീര്‍ക്കാമെന്ന് കരുതാം. പക്ഷേ കുറച്ചധികം പഴുണ്ടെങ്കില്‍ അത് കറുത്തുപോയാല്‍ വെറുതെ കളയുകയേ വഴിയുള്ളൂ. കാരണം തൊലി കറുത്തുപോയ പഴം കഴിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്.പഴം കറുത്തുപോകാനുള്ള കാരണം വേനല്‍ക്കാലത്താണ് പഴത്തിന്റെ തൊലി വേഗത്തില്‍ കറുത്തുപോകുന്നത്. പഴത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന എഥിലീന്‍ ആണ് ഇതിന് കാരണം. എഥിലീന്‍ പഴത്തിലെ മഞ്ഞനിറത്തെ ബ്രൗണ്‍ നിറമാക്കുന്നു. ആദ്യം കറുത്ത കുത്തുകള്‍ ആണ് ഉണ്ടാകുക. ഇതിനെ എന്‍സൈമാറ്റിക് ബ്രൗണിംഗ് എന്നാണ് വിളിക്കുന്നത്. അപ്പോള്‍ എന്താണ് ഇതിനൊരു പോംവഴി.

പഴം ഫ്രഷ് ആയി ഇരിക്കാന്‍ ഓരോ പഴവും വെവ്വേറെയാക്കുക സാധാരണയായി പഴം ഒരു പടലയായായാണ് ഇരിക്കുക. അതില്‍ എട്ടോ പത്തോ അതിലധികമോ പഴങ്ങള്‍ ഒന്നിച്ചുണ്ടാകും. പഴങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥിലീന്‍ വാതകം പുറപ്പെടുവിക്കും. ആ വാതകത്തിന്റെ സാന്നിധ്യം തൊലി കറുപ്പിക്കുന്നത് വേഗത്തിലാക്കും. ഓരോ പഴവും പടലയില്‍ നിന്നും പിരിച്ചെടുത്ത് വെവ്വേറെയായി സൂക്ഷിക്കുകയാണ് എഥിലീന്റെ ഉയര്‍ന്ന അളവ് നിയന്ത്രിക്കാനുള്ള ഒരു വഴി. അതുവഴി പഴം കുറച്ചുദിവസം കൂടി തൊലി കറുക്കാതെയിരിക്കും. പഴത്തിന്റെ തൊലി വേഗത്തില്‍ കറുത്തുപോകുന്നത് തടയാനുള്ള മറ്റൊരു വഴി അതിന്റെ ഞെട്ട് പ്ലാസ്റ്റിക്കോ അലൂമിനിയം ഫോയിലോ ഉപയോഗിച്ച് പൊതിഞ്ഞുവയ്ക്കലാണ്. എഥിലീന്‍ വാതകം എളുപ്പത്തില്‍ മറ്റ് പഴങ്ങളിലേയ്ക്ക് പരക്കാതിരിക്കാന്‍ ഇത് സഹായിക്കും.

മറ്റ് ഫലങ്ങളെ പോലെ ഫ്രഷ് ആയിരിക്കാന്‍ പഴവും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. കുറഞ്ഞ താപനിലയില്‍ തൊലി കറുത്തുപോകുന്ന പ്രക്രിയ പതുക്കെയാകും. ഫ്രിഡ്ജില്‍ വെച്ചാലും പഴം കൂടുതല്‍ പഴുക്കുമെങ്കിലും ഫ്രഷ് ആയി തന്നെ ഇരിക്കും. വായുകടക്കാതെ സൂക്ഷിക്കുക നല്ലവണ്ണം പഴുത്ത പഴങ്ങള്‍ വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി ഫ്രീസറിനുള്ളിലും സൂക്ഷിക്കാം. ഫ്രീസിംഗിലൂടെ പഴം കൂടുതല്‍ പഴുത്തുപോകുന്നത് തടയാം. ചെറുനാരങ്ങ നീര് പഴം തൊലി പൊളിച്ച് കഷ്ണങ്ങളാക്കിയോ അല്ലാതെയോ ഒരു വായു കടക്കാത്ത പാത്രത്തിനുള്ളില്‍ വെച്ച് അതിലേയ്ക്ക് ചെറുനാരങ്ങാനീര് ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. ചെറുനാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം പഴം കൂടുതല്‍ പഴുത്തുപോകുന്നത് തടയും. തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക ഉയര്‍ന്ന താപനിലയിലാണ് പഴം കൂടുതല്‍ പഴുത്തുപോകുന്നകത്. ഇത് ഒഴിവാക്കാന്‍ തണുപ്പുള്ള, നനവ് ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

Top