CMDRF

നായയുടെ കുര; ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തൊരു പുലി!

നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, വീടിനടുത്തുള്ള ചെടികൾക്കിടയിൽ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു.

നായയുടെ കുര; ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തൊരു പുലി!
നായയുടെ കുര; ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തൊരു പുലി!

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയിലെ ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.

നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, വീടിനടുത്തുള്ള ചെടികൾക്കിടയിൽ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Also Read:കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം

വര്‍ധിച്ചു വരുന്ന കാട്ടുമൃഗ ശല്യം!

WILD ELEPHANT- SYMBOLIC IMAGE

വനാതിര്‍ത്തിയോടു വളരെ ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ കാട്ടിൽനിന്നും ഇറങ്ങിവരുന്ന പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ രാത്രി പതിനഞ്ചോളം കാട്ടാനകള്‍ ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

Also Read: മലപ്പുറം; മലയോരമേഖലയില്‍ വ്യാപക കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം


അതിനിടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടുപോത്തുകളിറങ്ങി. ഇതിൽ വനംവകുപ്പ് പരിശോധന നടത്തുകയാണ്.

Top