ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാരോസിനേയും കറ്റിയൂസിയ ലി ഹോഷിനോയെയും അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. 2006 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് 15 വര്‍ഷക്കാലത്തെ സൌഹൃദം. ഒടുവില്‍ വിവാഹം. തന്റെ 31 -മത്തെ വയസിലാണ് 28 കാരിയായ കറ്റിയൂസിയ ലി ഹോഷിനോയെ പൗലോ ഗബ്രിയേല്‍ ഡ സില്‍വ വിവാഹം ചെയ്യുന്നത്. ഇതോടെ ഇരുവരെയും ഉയരം കുറഞ്ഞ ദമ്പതികളായി ഔദ്യോഗികായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാര്‍ത്ത ഏറെ പേരുടെ ശ്രദ്ധനേടി.