ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം; കോഹ്ലിക്കും മാക്സ്വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്

ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം; കോഹ്ലിക്കും മാക്സ്വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്

ബെംഗളൂരു: ഐപിഎല്ലില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നിലും പരാജയപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 28 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ തോല്‍വി. പിന്നാലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയോടും ഗ്ലെന്‍ മാക്സ്വെല്ലിനോടും അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിസ്.

മറുപടി പറഞ്ഞ ബെംഗളൂരു മുന്‍നിരയ്ക്ക് പവര്‍പ്ലേയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. റോയല്‍ ചലഞ്ചേഴ്‌സ് നിരയില്‍ വലിയ താരങ്ങളാണുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഇനിയും വിജയിക്കാന്‍ കഴിയും. അടുത്ത മത്സരം മുതല്‍ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഡുപ്ലെസിസ് വ്യക്തമാക്കി.

വിജയിക്കാന്‍ കഴിയുന്ന ലക്ഷ്യമായിരുന്നു നമുക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. പവര്‍പ്ലേയില്‍ ബെംഗളൂരു ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തു. എന്നിട്ടും 181 എന്ന സ്‌കോറില്‍ ലഖ്‌നൗവിനെ ഒതുക്കാന്‍ കഴിഞ്ഞു. 10 മുതല്‍ 15 വരെ റണ്‍സ് കുറവ് സ്‌കോറാണ് ലഖ്‌നൗവിന് നേടാനായതെന്ന് ഡുപ്ലെസിസ് ചൂണ്ടിക്കാട്ടി.

Top