CMDRF

‘കഥ ഇന്നുവരെ’യിലെ മനോഹര മെലഡി ഗാനം പുറത്ത്

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്

‘കഥ ഇന്നുവരെ’യിലെ മനോഹര മെലഡി ഗാനം പുറത്ത്
‘കഥ ഇന്നുവരെ’യിലെ മനോഹര മെലഡി ഗാനം പുറത്ത്

ബിജു മേനോന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ”കഥ ഇന്നുവരെ”. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിന്‍ ആര്യന്റെ സംഗീതത്തില്‍ കപില്‍ കപിലനും നിത്യ മാമനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. മപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത് ഫാര്‍സ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിക്കുന്നത്.

Top