CMDRF

പരാതി നൽകിയതോടെ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ബം​ഗാളി നടി

രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്

പരാതി നൽകിയതോടെ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ബം​ഗാളി നടി
പരാതി നൽകിയതോടെ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ബം​ഗാളി നടി

കൊൽക്കത്ത: പരാതി നൽകിയതോടെ കടുത്ത മാനസിക സമ്മർദത്തിലാണെന്നും ഒറ്റയ്ക്ക് ഒരു യാത്ര പോവുകയാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാദങ്ങൾ അവസാനിക്കുന്നത് വരെ ഫേസ്ബുക്ക് അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നു. സോളോ ട്രിപ്പിനിടയ്ക്ക് സിനിമാ മേഖലയിലെ വിവാദങ്ങളെക്കുറിച്ച് ആരും വിളിച്ച് അന്വേഷിക്കാതിരിക്കാനുള്ള മാന്യത പുലർത്തണമെന്നും സൂചിപ്പിക്കുന്നതാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. കൂടാതെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി കിട്ടുന്നത് വരെ കയ്യിലെ കറുത്ത റിബൺ മാറ്റില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

കേസിന്റെ വിശദാംശങ്ങൾ ചുവടെ:

ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 354ാം വകുപ്പാണ് എറണാകുളം നോർത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.

Also read: ആരോപണവിധേയർ തെളിയിക്കട്ടെ നിരപരാധിയാണെന്ന് ; പി.കെ. ശ്രീമതി

രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽ വെച്ചാണ്. ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടൽ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകൻ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Top