CMDRF

വില്ലന്‍ വേഷത്തിലേക്ക് പൃഥ്വിരാജിനെ കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്; സംവിധായകന്‍ അലി അബ്ബാസ് സഫര്‍

വില്ലന്‍ വേഷത്തിലേക്ക് പൃഥ്വിരാജിനെ കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്; സംവിധായകന്‍ അലി അബ്ബാസ് സഫര്‍
വില്ലന്‍ വേഷത്തിലേക്ക് പൃഥ്വിരാജിനെ കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്; സംവിധായകന്‍ അലി അബ്ബാസ് സഫര്‍

ബോളിവുഡ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാ’നിലെ വില്ലന്‍ വേഷത്തിലേക്ക് പൃഥ്വിരാജിനെ കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടെന്ന് സംവിധായകന്‍ അലി അബ്ബാസ് സഫര്‍. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിയേക്കാള്‍ നല്ലൊരു ഓപ്ഷനില്ല. ഒരു കോമിക് ബുക്ക് എന്നപോലെയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും വിധത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കബീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു സൂപ്പര്‍താരത്തെ വേണമായിരുന്നു. ആരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മനസിലുള്ളത് എന്ന് അക്ഷയ് കുമാര്‍ ചോദിച്ചപ്പോള്‍ ഒരാളുണ്ട് എന്നുമാത്രമാണ് പറഞ്ഞത്. അദ്ദേഹം പിന്നെ എപ്പോഴും ചോദിക്കും ആരാണ് വില്ലനെന്ന്. അങ്ങനെയൊരിക്കല്‍ ആ കഥാപാത്രം പൃഥ്വിരാജ് ആണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോടു പറഞ്ഞു. പെര്‍ഫെക്റ്റ് എന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കറിയാം ഞാന്‍ എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും. യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ മൂന്നുനായകന്മാരാണുള്ളത്. പൃഥ്വിരാജിന്റേത് ആന്റി-ഹീറോ കഥാപാത്രമാണെന്നുമാത്രം. ഡേറ്റ് പ്രശ്‌നം ഉള്ളതുകൊണ്ട് ചെയ്യാന്‍ കഴിയുമോ എന്നൊരു സംശയം പൃഥ്വിരാജിനുണ്ടായിരുന്നു. പിന്നെ തുടര്‍ച്ചയായി, രാവും പകലും ഞാന്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അക്ഷയിന്റേയും ടൈഗറിന്റേയും ഡേറ്റ് ഞാന്‍ മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാല്‍ മതിയെന്നാണ് ഞാന്‍ പൃഥ്വിയോട് പറഞ്ഞത്. അലി അബ്ബാസ് സഫര്‍ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ പ്രകടനത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യാനില്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം, അദ്ദേഹം ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത് അല്പം സ്‌പെഷ്യലാണ്. അക്ഷയ് കുമാര്‍ ഈ ചിത്രം കണ്ടതിനുശേഷം തന്നോടുപറഞ്ഞത് പൃഥ്വി ഞങ്ങളെയെല്ലാം കടത്തിവെട്ടി എന്നാണെന്നും അലി അബ്ബാസ് സഫര്‍ കൂട്ടിച്ചേര്‍ത്തു.

Top