CMDRF

മലയാളികള്‍ നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം 100 വര്‍ഷം മുമ്പ് നെല്ലിയാമ്പതിയില്‍; നഷ്ടമായത് ആയിരത്തിലേറെ ജീവന്‍

മലയാളികള്‍ നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം 100 വര്‍ഷം മുമ്പ് നെല്ലിയാമ്പതിയില്‍; നഷ്ടമായത് ആയിരത്തിലേറെ ജീവന്‍
മലയാളികള്‍ നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം 100 വര്‍ഷം മുമ്പ് നെല്ലിയാമ്പതിയില്‍; നഷ്ടമായത് ആയിരത്തിലേറെ ജീവന്‍

ലയാളികള്‍ നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത് 1924 ല്‍ പാലക്കാട് നെല്ലിയാമ്പതിയിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരിക്കുമ്പോഴാണ് അന്ന് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന പാലക്കാട് നെല്ലിയാമ്പതി മലയില്‍ ഉരുള്‍പൊട്ടലുണ്ടായി 1000 ത്തിലേറെ പേര്‍ മരണപ്പെട്ടത്. അന്ന് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇതിനെ വിശേഷിപ്പിച്ചത്. 1924 നവംബര്‍ 8 നാണ് നെല്ലിയാമ്പതി ഉരുള്‍പൊട്ടലുണ്ടായത്.

മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു മലബാര്‍ ജില്ലയിലെ നെല്ലിയാമ്പതി. നവംബര്‍ 10ന് മദ്രാസ് മെയില്‍ പത്രം നെല്ലിയാമ്പതി ഉരുള്‍പൊട്ടലിനെ ‘ഭയാനകമായ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്. വ്യാപകമായ ജീവഹാനിക്ക് കാരണമായതായും ശക്തമായ മഴയും റോഡുകള്‍ തകര്‍ന്നതും ദുരന്ത സ്ഥലത്ത് എത്താന്‍ കഴിയാത്തതും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബ്രിട്ടീഷ് ലൈബ്രറി ആര്‍ക്കൈവ്സിലെ രേഖകളില്‍ ‘നെല്ലിയാമ്പതി ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് 1924’ ല്‍ ‘1924 നവംബര്‍ 8ന് സംഭവിച്ച ഒരു വിനാശകരമായ സംഭവം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയും വനനശീകരണവും ഉരുള്‍പൊട്ടലിന് കാരണമായതായും 900 ത്തിലധികം പേര്‍ മരണപ്പെട്ടതായുമാണ് റിപ്പോര്‍ട്ടിലുള്ളത്.

1928 ലെ മലബാര്‍ ഡിസ്ട്രിക്ട് ഗസറ്റിയറില്‍ ‘നെല്ലിയാമ്പതി ഉരുള്‍പൊട്ടല്‍ ഭയാനകമായ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടലിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ മരണം 1000 ത്തിലേറെയാണെന്നാണ് വ്യക്തമാക്കുന്നത്. നെല്ലിയാമ്പതി ഉരുള്‍ ദുരന്തത്തിന് ശേഷമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വനസംരക്ഷണ നിയമം 1927 ല്‍ കൊണ്ടുവന്നത്.

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍ ദുരന്തമാണ് വയനാട് മുണ്ടക്കൈയില്‍ ഇപ്പോഴുണ്ടായത്. 168 മരണം സ്ഥിരീകരിക്കുകയും 200 റോളം പേരെ കാണാതായെന്നുമാണ് വിവരം. മരണസംഖ്യ ഉയരാനാണ് സാധ്യത. കേരളത്തില്‍ ഉരുള്‍ ദുരന്തത്തില്‍ രണ്ടാമത്തേത് 2020 ആഗസ്റ്റ് 9ന് ഇടുക്കി പെട്ടിമുടിയിയിലേതാണ്. ദുരന്തത്തില്‍ 70 പേരുടെ ജീവനാണ് നഷ്ടമായത്. മൂന്നാമത് 2019 ആഗസ്റ്റ് 9ന് നിലമ്പൂര്‍ പോത്തുകല്ലിലെ കവളപ്പാറയിലും. കവളപ്പാറ ദുരന്തത്തില്‍ 59 പേരാണ് മണ്ണിനടിയിലായത്.

REPORT : M. VINOD

Top