തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറില്‍. സെക്രട്ടേറിയറ്റിലെ ഇ ഓഫീസിന്റെ വാര്‍ഷിക മെയിന്റനന്‍സ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബയോ മെട്രിക് പഞ്ചിങ് സംവിധാനവും തകരാറില്‍ ആയതെന്നാണ് അനുമാനം. സാങ്കേതിക തകരാറാണെന്നും വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കുന്നതിന് പൊതുഭരണ വകുപ്പ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇതുവരെയും ബയോമെട്രിക് സംവിധാനം വഴി ഹാജര്‍ രേഖപ്പെടുത്താന്‍ ആയിട്ടില്ല. ആശങ്ക വേണ്ടെന്നും ഹാജര്‍ നഷ്ടമാകില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇ ഓഫീസ് ഇന്നുമുതല്‍ സജീവമാകും എന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഇ ഓഫീസ് സംവിധാനവും ബയോമെട്രിക് പഞ്ചിങ് സംവിധാനവും ഇന്ന് വൈകുന്നേരത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് പൊതുഭരണ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റുചില സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിലായിരുന്നു. വാര്‍ഷിക മെയിന്റനന്‍സിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇ ഓഫീസ് സംവിധാനവും പണിമുടക്കിലാണ്.