ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയെ പുറത്താക്കാനുള്ള ആവേശം വര്‍ധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി സര്‍ക്കാരിനെ പുറത്താക്കാനുള്ള ആവേശവും നിശ്ചയദാര്‍ഢ്യവും വര്‍ധിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 123ാം ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച നടക്കുന്ന പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും സച്ച്ദേവ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലിലായിരുന്ന അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത് ആയുധമാക്കി ഉയര്‍ത്തിക്കാട്ടിയ ആംആദ്മി പാര്‍ട്ടിക്കും അവരുമായി സഹകരിച്ച കോണ്‍ഗ്രസിനും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കനത്ത തിരിച്ചടിയാണ് നേരിട്ടത്. നിലവില്‍ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് വെറും 8 എംഎല്‍എമാരാണുള്ളത്. ഭരണകക്ഷിയായ എഎപിക്ക് 61 എംഎല്‍എമാരുണ്ട്.

Top